ഇന്ത്യയെ ലോകത്തെ വലിയ ഉത്‌പാദനശാലയാക്കും : രാഹുല്‍

rahul @vgnrഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദനശാലയാക്കുകയാണ് യു.പി.എ.യുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ചൈനയ്ക്ക് ബദല്‍ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയെന്ന സ്വപ്നപദ്ധതിയാണ് ഇതിനായി വിഭാവനം ചെയ്യുന്നത്. കൊച്ചികോയമ്പത്തൂര്‍, തിരുവനന്തപുരംമധുര എന്ന രീതിയിലാവും ഇടനാഴിയുമായി കേരളത്തെ ബന്ധിപ്പിക്കുക. െ്രെഡവര്‍മാരും മെക്കാനിക്കുകളും നിര്‍മാണത്തൊഴിലാളികളും ആശാരിമാരും ഉള്‍പ്പെടുന്ന 70 കോടി ഇടത്തരക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ പദ്ധതി നടപ്പാകുമ്പോള്‍ 10 കോടി പേര്‍ക്ക് തൊഴിലവസരവുമുണ്ടാവും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്, കട്ടപ്പന, ചെങ്ങന്നൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. തൊഴില്‍മികവിനുള്ള പരിശീലനകേന്ദ്രങ്ങള്‍ തുറക്കും. കൂടുതല്‍ റോഡുകള്‍, റെയില്‍വേപ്പാതകള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാവും. മറ്റ് അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കും. 15 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചതാണ് യു.പി.എ. ഭരണത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. അടിസ്ഥാനവര്‍ഗം ഉള്‍പ്പെടുന്ന 70 േകാടി ജനങ്ങളെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് അധികാരത്തിലെത്തിയാല്‍ പ്രഥമപരിഗണന നല്‍കുക.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ആശങ്കവേണ്ടെന്നും കേരളത്തിലുള്ളവര്‍ക്ക് ആപത്തുണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കുന്ന പാര്‍ട്ടിയാണ്. പരിസ്ഥിതിസംരക്ഷണം പ്രധാനമാണ്. എന്നാല്‍, ജനങ്ങളുടെ ജീവിതായോധനവും ആഗ്രഹങ്ങളും സുപ്രധാനമാണ്. ഇ.എസ്.എ. (പരിസ്ഥിതിലോലപ്രദേശം) പ്രശ്‌നത്തില്‍ ജനപക്ഷത്തുനില്‍ക്കും.

ഒരൊറ്റ നേതാവ് എന്ന സങ്കല്പത്തില്‍നിന്ന് വ്യത്യസ്തമായി എല്ലാവരെയും നേതൃനിരയിലേക്കുയര്‍ത്താനാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. മൂന്ന് ചിന്താധാരകളാണ് ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ളത്. വ്യവസായത്തെയും വികസനത്തെയും തള്ളിപ്പറയുന്ന ഇടതുപ്രത്യയശാസ്ത്രം ജനങ്ങളെ സമന്മാരാക്കി നിലനിര്‍ത്തുകയെന്നാല്‍ അവരെ ദരിദ്രരാക്കി നിലനിര്‍ത്തലാണെന്ന തെറ്റിദ്ധാരണയിലാണ്. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണം നടത്തിയ ബി.ജെ.പി.യുടെത് ദരിദ്രരെ അവഗണിക്കുന്ന പ്രത്യയശാസ്ത്രവും. ഇവരില്‍നിന്നെല്ലാം വ്യത്യസ്തമായി കോണ്‍ഗ്രസ് ദരിദ്രരില്‍ ദരിദ്രരായവരെ ശാക്തീകരിച്ച് മറ്റാരെയും പോലെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ അവരെ പ്രാപ്തരാക്കുന്നു. വികസനം ഏതാനും സമ്പന്നരില്‍ കേന്ദ്രീകരിക്കുന്ന ഒന്നാവരുതെന്ന കരുതല്‍ എല്ലായ്‌പ്പോഴും േകാണ്‍ഗ്രസ്സിനുണ്ട്‌രാഹുല്‍ഗാന്ധി പറഞ്ഞു.

അധികാരമേറ്റാല്‍ മൂന്ന് പ്രധാന അവകാശങ്ങള്‍കൂടി കോണ്‍ഗ്രസ് ജനങ്ങള്‍ക്കു നല്കും. ആരോഗ്യത്തിനും മരുന്നിനുമുള്ള അവകാശം, പാര്‍പ്പിടത്തിനുള്ള അവകാശം, വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ എന്നിവയാണവ. രാജ്യത്തൊട്ടാകെയായി 2000 വനിതാ പോലീസ് സ്‌റ്റേഷനുകള്‍ തുറക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close