ഇന്ത്യയ്ക്ക് 95 റണ്‍സ് ജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി നടന്ന പരിശീലന മല്‍സരത്തില്‍ മിഡില്‍സെക്‌സിനെതിരെ ഇന്ത്യയ്ക്കു 95 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലി(71), അമ്പാട്ടി റായിഡു(72നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്‌സുകളുടെ കരുത്തില്‍ 44.2 ഓവറില്‍ 230 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. എട്ടാമനായി ബാറ്റിങിനിറങ്ങിയ മലയാളിതാരം സഞ്ജു സാംസണ്‍ ആറു റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറിങ്ങിനിറങ്ങിയ മിഡില്‍സെക്‌സ് 39.5 ഓവറില്‍ 135 റണ്‍സിന് എല്ലാവരും പുറത്തായി. 4.5 ഓവറില്‍ 14 രണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത പുതുമുഖതാരം കരണ്‍ ശര്‍മയാണ് ബോളിങില്‍ തിളങ്ങിയത്. തിങ്കളാഴ്ച ബ്രിസ്റ്റളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close