ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

ഓവല്‍ ടെസ്റ്റിലും ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി. ടെസ്റ്റ് പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്നിംഗ്‌സിനും 244 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 94 റണ്‍സിന്റെ ദയനീയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. കളി തുടങ്ങിയ ഉടനെ തന്നെ ഇന്ത്യുടെ വിക്കറ്റുകളോരോന്നായി വീണുകൊണ്ടിരുന്നു. 29.2 ഓവറില്‍ തന്നെ ഇംഗ്ലണ്ട് പട ഇന്ത്യയെ നാണം കെടുത്തി. അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു റണ്‍സും നേടാതെ പുറത്തായി. സ്റ്റുവാര്‍ട്ട്‌സ് ബിന്നിയും (25) കൊഹ്‌ലിയും (20) മാത്രമാണ് ഇന്ന് ഇരുപതിന് മുകളിലെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ഡന്‍ നാലു വിക്കറ്റ് നേടി. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 486 റണ്‍സടുത്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close