ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

india china

ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ലീ ഇന്ത്യയിലെത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തിയ അദ്ദേഹം സൗഹാര്‍ദ്ദപരമെന്നാണ് വിശേഷിപ്പിച്ചത്‌. ചൈന ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ഇന്ത്യയെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ദൃടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്ഷം അവസാനം ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. പുതിയ സര്‍ക്കാര്‍ പൂര്‍ണ്ണ ചുമതലയേറ്റ ശേഷം ഇന്ത്യയിലെത്തുന്ന പ്രമുഖ നേതാവാണ്‌ വാങ് ലീ.

ഇന്ത്യ ചൈന ഭരണകൂടങ്ങള്‍ തമ്മില്‍ നടത്തുന്ന 1000 മൈലുള്ള യാത്രയുടെ ആദ്യകാല്‍വെപ്പാണ്‌ ഇന്ന് നടത്തിയതെന്നാണ് ചൈന നല്‍കുന്ന വിശദീകരണം. ഉഭയകക്ഷി, വ്യാപാര, നയതന്ത്ര മേഖലകളില്‍ പരസ്പര സഹകരണം ഉണ്ടാക്കാനാണ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ പുതിയ ഉയരങ്ങളിലേക്കെത്തുന്ന ഇന്ത്യയുമായി ബന്ധം ശക്തമാക്കാനാണ് ചൈനയുടെ ശ്രമം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close