ഇന്ത്യ-പാക്‌ ക്രിക്കറ്റ് പരമ്പര വീണ്ടും..?

ind pak

വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാന്‍ സാധ്യത തെളിയുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റിനുവേണ്ടി ഐസിസി തയ്യാറാക്കുന്ന പദ്ധതിയിലാണ് ഇന്ത്യ-പാക് പരമ്പര നിര്‍ദ്ദേശമുള്ളത്. 2015-2023 കാലയളവില്‍ ആറ് പരമ്പരകളാകും ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുക. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്കിന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് സംഘടനകളുടെ ചര്‍ച്ചകളിലൂടെയാകും പരമ്പര നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. അതിനുശേഷം സര്‍ക്കാരുകളുടെ അംഗീകാരവും നേടേണ്ടതുണ്ട്.

നയതന്ത്രരംഗത്ത് ഇന്ത്യ-പാക് ബന്ധം അത്ര നല്ലതല്ലാത്തതിനാല്‍ പാകിസ്ഥാന്റെ ഹോം മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താനാണ് ഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല. 2012ല്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചെങ്കിലും ടെസ്റ്റ് പരമ്പരയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close