ഇന്ത്യ 148ന് പുറത്ത്‌

ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ അതിദയനീയമായി തകര്‍ന്ന ഇന്ത്യ 148 റണ്‍സിന് പുറത്തായി. 140 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയുടെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ തകര്‍ച്ച സങ്കല്‍പ്പത്തിനപ്പുറത്താവുമായിരുന്നുണ അവസാന വിക്കറ്റില്‍ ധോനിയും ഇശാന്ത് ശര്‍മയും ചേര്‍ന്ന് നേടിയ 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് പേരിനെങ്കിലും ആശ്വാസമായത്. ഒന്‍പതിന് 90 എന്ന നിലയില്‍ നിന്നാണ് ധോനിയും ഇശാന്തും ചേര്‍ന്ന് ഇന്ത്യയെ 148ല്‍ എത്തിച്ചത്. 62-ാം ഓവറില്‍ വോക്‌സിന്റെ കൈയിലെത്തിച്ച് ബ്രോഡാണ് ധോനിയെ മടക്കിയത്. ഇംഗ്ലണ്ടിനുവേണ്ടി ബ്രോഡും ആന്‍ഡേഴ്‌സനും നാലു വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണര്‍ ഗൗതം ഗംഭീറും (0) ചേതേശ്വര്‍ പൂജാരയും (4) പരമ്പരയിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിച്ച വിരാട് കോലിയും (6) അജിങ്ക്യ രഹാനെയും (0) മുരളി വിജയും (18) രവീന്ദ്ര ജഡേജയ്ക്ക് പകരമെത്തിയ സ്റ്റുവര്‍ട്ട് ബിന്നിയും (5) ആര്‍.അശ്വിനും (13) ഭുവനേശ്വര്‍കുമാറും (5) വരുണ്‍ ആരോണും (1) ആണ് ഇംഗ്ലീഷ് സ്വിങ്ങിനും വേഗത്തിനും മുന്നില്‍ ഉത്തരമില്ലാതെ നാണംകെട്ട് പുറത്തായത്.

ഗംഭീര്‍ നാലാമത്തെ പന്തിലും പൂജാര ആറാമത്തെ ഓവറിലുമാണ് പുറത്തായത്. 18 പന്ത് നേരിട്ട കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കകി ജോര്‍ഡന്‍ തൊട്ടടുത്ത ഓവറില്‍ രഹാനെയെ റിട്ടേണ്‍ ക്യാച്ചിലൂടെയും മടക്കുകയായിരുന്നു.

ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റിന് പിറകില്‍ ബട്‌ലര്‍ക്ക് അനായാസ ക്യാച്ച് നല്‍കി ഗൗതം ഗംഭീര്‍ (0) മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ മൂന്ന് റണ്ണില്‍ നില്‍ക്കുകയായിരുന്നു. ഗംഭീറിന് പകരമെത്തിയ പൂജാര തുടക്കം മുതല്‍ തന്നെ തപ്പിത്തടഞ്ഞാണ് ക്രീസില്‍ നിന്നത്. ഒടുവില്‍ ബ്രോഡ് എറിഞ്ഞ ആറാം ഓവറിന്റെ അവസാന പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ബാറ്റിനും പാഡിനുമിടയിലെ വലിയ വിടവിലൂടെ ഊളിയിട്ട ബ്രോഡിന്റെ പന്ത് പൂജാരയുടെ ബെയ്‌ലുകള്‍ പറത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ പത്ത് റണ്‍.

64 പന്ത് പ്രതിരോധിച്ച് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയ വിജയിനെ വോക്‌സിന്റെ പന്തില്‍ റൂട്ട് ക്യാച്ചെടുത്താണ് പുറത്താക്കിയത്.

ധോനിയും ഭുവനേശ്വര്‍കുമാറുമാണ് ഇപ്പോള്‍ ക്രീസില്‍. മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് ടെസ്റ്റ് ജയിച്ച് ആതിഥേയരായ ഇംഗ്ലണ്ട് മുന്നിലാണ്. ഇന്ത്യ ഒരു ടെസ്റ്റില്‍ വിജയിക്കുകയും ഒന്ന് സമനിലയിലാവുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റിലെ ദയനീയ തോല്‍വിയാണ് ഇന്ത്യയുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞത്. മൂന്ന് ദിവസം കൊണ്ട് അവസാനിച്ച നാലാം ടെസ്‌വില്‍ ഒരിന്നിങ്‌സിനും 54 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close