ഇന്നുമുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രികാല ലോഡ് ഷെഡിങ്‌

loadshedding

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി അരമണിക്കൂര്‍ വീതം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തും. െമയ് 22 മുതല്‍ 31 വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഒരു ദിവസം വടക്കന്‍ കേരളത്തിലും അടുത്തദിവസം തെക്കന്‍ മേഖലയിലും എന്ന തരത്തിലാണ് നിയന്ത്രണം. ഇതനുസരിച്ച് വ്യാഴാഴ്ച കാസര്‍കോട് മുതല്‍ മാടക്കത്തറ 400 കെ.വി. സബ്‌സ്റ്റേഷന്‍വരെയുള്ള പ്രദേശത്തും വെള്ളിയാഴ്ച കളമശ്ശേരി 220 കെ.വി. സബ്‌സ്റ്റേഷന്‍ മുതല്‍ തിരുവനന്തപുരം വരെയുമുള്ള പ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ രീതിയില്‍ ഉത്തരമേഖലയിലും തെക്കന്‍ മേഖലയിലും ഒന്നിടവിട്ട ദിവസങ്ങളിലാവും നിയന്ത്രണം.
മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജല അതോറിറ്റിയുടെ ഡെഡിക്കേറ്റഡ് ഫീഡറുകള്‍ എന്നിവയെ ലോഡ് ഷെഡിങ്ങില്‍ നിന്നൊഴിവാക്കിയതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാല്‍ ഉണ്ടാവുന്ന 340 മെഗാവാട്ട് കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ്. ഇത്തവണ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്നായിരുന്നു ബോര്‍ഡിന്റെ ആദ്യവിലയിരുത്തല്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close