ഇന്നു പുകയില വിരുദ്ധ ദിനം

no smoking

പുകയില ഉപഭോഗത്തിനെതിരെ ബോധവത്കരണം തുടങ്ങിയിട്ടു വര്‍ഷങ്ങളായിട്ടും ഉപയോഗം കുറയുന്നില്ലെന്ന് ആര്‍സിസിയില്‍ നിന്നുള്ള വിവരാവകാശ രേഖയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്   പുകയില ഉപയോഗം കൊണ്ടുള്ള 2230 ക്യാന്‍സര്‍ കേസുകളാണ്. പുകയില ഉപയോഗത്തെ തുടര്‍ന്നുള്ള ക്യാന്‍സര്‍ ചെറുപ്പക്കാരില്‍ കൂടുതല്‍ കാണുന്നതായും കണക്കുകളിലുണ്ട്.

ശരീരത്തെയും സമൂഹത്തെയും കാര്‍ന്നുതിന്നുന്ന ക്യാന്‍സറിന് പ്രധാന കാരണങ്ങളിലൊന്നാണു പുകയില ഉപയോഗം. കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് പുകയില ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളത്. 1982 മുതല്‍ 2012 വരെ തിരുവനന്തപുരം ആര്‍സിസിയിലെ‍ എത്തിയ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 1982 ല്‍ നിന്നും 2012 എത്തുമ്പോള്‍ ക്യാന്‍സര്‍ കേസുകളുടെ ആകെ എണ്ണത്തിലുണ്ടായ വര്‍ധന 2230. ക്യാന്‍സര്‍ ബാധിക്കുന്നവരുടെ ശരാശരി പ്രായം 1982 ല്‍ 56.5 എന്നതില്‍ നിന്നും 2012 എത്തുമ്പൊഴേക്കും 51.7ആകുന്നു.

തിരുവനന്തപുരം ആര്‍സിസിയില്‍ 2005 മുതല്‍ 2012 വരെ പുകയില ഉപയോഗത്തെ തുടര്‍ന്നുള്ള ക്യാന്‍സര്‍ മൂലം മരിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 379 ല്‍ നിന്നും മരണസംഖ്യ  668 ആയി.പുകയില നിരോധനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി പുകയില ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതും ആശങ്കയുണ്ടാക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close