അക്ഷയതൃതീയ ജ്വല്ലറികളില്‍ വന്‍ തിരക്ക്

akshaya tritiya

അക്ഷയ തൃതീയയ്ക്കു ജ്വല്ലറികളിലെല്ലാം വന്‍ തിരക്ക്.   അക്ഷയ തൃതീയ സമയത്ത് സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം.

വൈശാഖ മാസത്തിലെ വെളുത്ത പക്ഷ തൃതീയയാണ് അക്ഷയ തൃതീയയായി ആചരിക്കുന്നത്. അക്ഷയ തൃതീയ ദിവസം എന്തു വാങ്ങിയാലും അതു നശിക്കില്ലെന്നും വര്‍ധിച്ചു വരുമെന്നുമാണു വിശാസം. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമായാണ് കണക്കാക്കുന്നത്. 22600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. വിപുലമായ സൗകര്യങ്ങളാണു ജ്വല്ലറികളില്‍ ഒരുക്കിയിരിക്കുന്നത്.

തിരക്കു കണക്കിലെടുത്ത് അഡ്വാന്‍സ് ബുക്കിംഗിനും അവസരമൊരുക്കിയിരുന്നു. കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാനെത്തുന്നതിനാല്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജ്വല്ലറികള്‍ പ്രവര്‍ത്തിച്ചിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close