ഇന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തി

br ambedkar

ഇന്ന് ഡോ. ബി.ആര്‍. അംബേദ്കറിന്റെ നൂറ്റി ഇരുപത്തി മൂന്നാം ജന്മദിനം. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കര്‍ ഏപ്രില്‍ 14, 1891 ലാണ് ജനിച്ചത്.

ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യന്‍ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കര്‍. ദളിത് കുടുംബത്തില്‍ ജനിച്ച അംബേദ്കര്‍ ഇന്ത്യന്‍ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

സ്വാതന്ത്ര്യം നേടുമ്പോള്‍ 562 നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോള്‍ പലയിടത്തും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തന്‍ രാഷ്ട്രീയ ആദര്‍ശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീര്‍ന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തില്‍ ഒരു ഭരണഘടനാ നിര്‍മ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിര്‍മ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ല്‍ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പല സാമൂഹിക – സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കര്‍ ഇന്ത്യയില്‍ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവര്‍ഗ്ഗക്കാരില്‍ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോര്‍ക്ക് കൊളംബിയ സര്‍വ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളില്‍ നിന്ന് അംബെദ്കര്‍ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ അംബേദ്കര്‍ അല്പം നാള്‍ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങള്‍ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി.
1956 ഡിസംബര്‍ 6-ന് അംബേദ്കര്‍ 65 ആമത്തെ വയസ്സില്‍ അന്തരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close