ഇന്ന് ലോകകപ്പ് ഫൈനല്‍ 2010

2010 final

നീണ്ട നാല് വര്‍ഷങ്ങള്‍, ആര്യന്‍ റോബനും സംഘവും ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു. 2010ല്‍ ജൊഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ സ്പെയ്നില്‍ നിന്നേറ്റ മുറിവിന്റെ നീറ്റല്‍ ഇന്നും മാറിയിട്ടില്ല.

ബ്രസീല്‍ അടക്കമുള്ള വമ്പന്‍മാരെ മുട്ടുകുത്തിച്ചെത്തിയ ഹോളണ്ടിന് തൊട്ടതെല്ലാം പിഴച്ച ദിനമായിരുന്നു അത്. ചാമ്പ്യന്‍മാരും രണ്ടാം സ്ഥാനക്കാരും ഒരേ ഗ്രൂപ്പില്‍ വന്നത് ആകസ്മികമായിരിക്കാം. പക്ഷെ സ്പെയ്നിനോട് കണക്ക് തീര്‍ക്കാന്‍ ഓരോ ഹോളണ്ടുകാരനും കാത്തിരിക്കുകയായിരുന്നു. പക്ഷെ അത്ര നിസാരരല്ല സ്പെയ്ന്‍ നില‍വിലെ ചാമ്പ്യന്‍മാര്‍ എന്ന ലേബലിനൊപ്പം ശക്തമായ താരനിരയുടെ പിന്‍ബലവും അവര്‍ക്കുണ്ട്, ആദ്യ ഇലവനില്‍ ആരെ ഉള്‍പ്പെടുത്തണം എന്നതാകും കോച്ച് വിന്‍സെന്റ് ഡെല്‍ബോസ്ക് നേരിടുന്ന പ്രധാന വെല്ലുവിളി. വയസന്‍ പടയെന്ന ആരോപണത്തിനിടയിലും സൈഡ് ബെഞ്ചില്‍ പോലും കാണാം ഒരു അന്താരാഷ്ട്ര ടീം കഴിഞ്ഞ ലോകകപ്പില്‍ സ്പാനിഷ് മുന്നേറ്റങ്ങളുടെ ചാലക ശക്തിയായിരുന്ന സാവി, ഇനിയേസ്റ്റ, ബുസ്ക്വെറ്റ്സ് ത്രയത്തിന് തന്നെയാണ് ഇത്തവണയും കളി നിയന്ത്രിക്കാനുള്ള ചുമതല. പ്രതിരോധത്തില്‍ പരിചയ സമ്പന്നരായ ജെറാള്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, ജോര്‍ദി ആല്‍ബെ എന്നിവര്‍ക്ക് കരുത്തായി ഗോള്‍ കീപ്പര്‍ ഇകര്‍ കസീയസിന്റെ ചോരാത്ത കൈകളുടെ സാന്നിധ്യമുണ്ട്.

മുന്നേറ്റത്തില്‍ പുത്തന്‍ പരീക്ഷണവുമായാണ് സ്പെയ്ന്‍ വരുന്നത്. ബ്രസീല്‍ വംശജനായ ഡീഗോ കോസ്റ്റയെ നയിക്കുന്ന ആക്രമണത്തില്‍ ടോറസാകും കൂട്ടാളി. ഡേവിഡ് വിയ, ഫാബ്രിഗസ് എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ ഇടമുണ്ടാകില്ലെന്നാണ് സൂചന മറുവശത്ത് സ്പാനിഷ് ആക്രമണം നേരിടാന്‍ വ്യക്തമായ ഗെയിംപ്ലാനുമായിട്ടാകും കോച്ച് ലുയി വാര്‍ഗാന്‍ ടീമിനെ ഒരുക്കുന്നത്. തുടക്കത്തിലേ ഗോള്‍ നേടി സ്പെയ്നിനെ പ്രതിരോധത്തിലാക്കാനാകും ഹോളണ്ടിന്റെ ശ്രമം കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ബ്രസീല്‍ ഈ തന്ത്രം വിജയകരമായി നടപ്പിലാക്കിയിരുന്നു. ആര്യന്‍ റോബന്റെയും റോബിന്‍ വാന്‍ പേഴ്സിയുടെയും നേതൃത്വത്തിലുള്ള മുന്നേറ്റ നിരയിലാണ് ഹോളണ്ടിന്റെ പ്രതീക്ഷ മുഴുവന്‍. റോബന്‍ കളം നിറഞ്ഞ് കളിച്ചാല്‍ വാന്‍പേഴ്സിയുടെ കാലില്‍ തുടര്‍ച്ചയായി പന്തെത്തും. ഇത് സ്പാനിഷ് പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ കിരീടം നിലനിര്‍ത്താനെത്തുന്ന സ്പെയ്നിനെ പിടിച്ചു കെട്ടാന്‍ ആവേശം മാത്രം മതിയാവില്ല. തോല്‍ക്കാന്‍ മനസ്സില്ലാതെ ഹോളണ്ടും ജയിക്കാന്‍ മാത്രം സ്പെയ്നും ഇറങ്ങുമ്പോള്‍ മത്സരം തീപാറും.

റിപ്പോര്‍ട്ട്: പി.കെ ഫൈസല്‍ മോന്‍

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close