ഇന്റര്‍സ്‌റ്റെല്ലറിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഇന്റര്‍സ്‌റ്റെല്ലറിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് മാത്യൂ മക്‌സായി, ആന്‍ ഹാത്തവേ, ജെസീക്ക ചെസ്‌റ്റൈന്‍, ജോണ്‍ ലിത്‌ഗോ, മൈക്കിള്‍ കെയ്ന്‍ തുടങ്ങിയവരാണ് മുഖ്യ അഭിനേതാക്കള്‍.

സമയകാലങ്ങള്‍ക്കകത്തേക്കും പുറത്തേക്കുമുള്ള മനുഷ്യന്റെ യാത്ര-ടൈം ട്രാവല്‍-ആണ് ഈ പടത്തിലും നൊലാന്റെ ഇഷ്ടവിഷയം. ഒരു സംഘം ഗവേഷകര്‍ പുതുതായി കണ്ടെത്തിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നക്ഷത്രപഥങ്ങള്‍ക്കിടയിലെ മഹാദൂരങ്ങളെ കടന്നു സാഹസികയാത്ര നടത്തുന്നതാണു പ്രമേയമെന്നാണ് ആദ്യവിവരം. പാരാമൗണ്ട് പിക്‌ചേഴ്‌സും വാര്‍നര്‍ ബ്രദേഴ്‌സും ചേര്‍ന്നാണു നിര്‍മാണം.

പുതിയ പടമായ ഇന്റര്‍സ്‌റ്റെല്ലറിന്റെ തിരക്കഥ സഹോദരന്‍ ജോനാഥന്റേതാണ്. ഡാര്‍ക്ക് നൈറ്റിലും ഡാര്‍ക്ക് നൈറ്റ് റൈസസിലും ജോനാഥന്‍ തിരക്കഥാസഹായി ആയിരുന്നു. 2006ല്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗാണ് ഇന്റര്‍സ്‌റ്റെല്ലര്‍ സിനിമയുടെ പദ്ധതിക്കു തുടക്കമിട്ടത്. പിന്നീട് നൊലാന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ഈ പദ്ധതി കൈമാറുകയായിരുന്നു. ശാസ്ത്രഗവേഷണ രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ സിനിമാഭാവനയുമായി ഇഴചേരുന്ന പടമായിരിക്കും ഇന്റര്‍സെറ്റല്ലര്‍.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close