ഇരിട്ടി കൂട്ടബലാത്സംഗം; 4 പ്രതികള്‍ക്കും ജീവപര്യന്തം

iritty

ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ബംഗാളി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത​ കേസില്‍ 4 പ്രതികള്‍ക്കും ജീവപര്യന്തം. ഓരോ ലക്ഷം രൂപ വി‍ഴയും നല്‍കണമെന്ന്​ കോടതി വിധിച്ചു.  കണ്ണൂര്‍ ജില്ലാ സെഷന്‍സ്​ കോടതി ജഡ്ജിയാണ്​ വിധി പ്രസ്താവിച്ചത്. പ്രതികളായ ഇരിട്ടി ഉളിക്കല്‍ സ്വദേശികളായ പി.ജി ബിജു, മുഹമ്മദ്​ ശെരീഫ്​, മുഹമ്മദ്​ സാലി, എന്‍.ഐ ജംഷീര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന്​ ക‍ഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയാകത്ത കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, തടഞ്ഞുവയ്ക്കല്‍, മര്‍ദ്ദിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നിവയാണ്​ പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. 2011 ഡിസംബര്‍ 24നാണ്​ കേസിന്​ ആസ്പദമായ സംഭവം നടന്നത്​.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close