ഇറാഖില്‍ അമേരിക്ക സംയുക്ത നീക്കത്തിനൊരുങ്ങുന്നു

iraq രൂക്ഷമായി തുടരുന്ന ഇറാഖ് ആഭ്യന്തര യുദ്ധത്തില്‍ ഇറാനുമായി സഹകരിച്ച് സംയുക്ത ഇടപെടല്‍ നടത്താന്‍ അമേരിക്ക തയാറെടുക്കുന്നു. ഇതിന്‍റെ ഭാഗമായി ഇറാനുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക തീരുമാനിച്ചു. അതിനിടെ ബാദ്ഗാദ് കീ‍ഴടക്കാനുള്ള വിമതരുടെ നീക്കത്തെ ഇറാഖ് സൈന്യം തടഞ്ഞു. ഇറാഖില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്ക ഇതുവരെയും നേരിട്ട് ഇടപെടല്‍ നടത്തിയിട്ടില്ല. ഇതിനിടെയാണ് അമേരിക്ക ഇറാനുമായി സഹകരിച്ച് ഇറാഖില്‍ സംയുക്തമായി ഇടപെടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. അമേരിക്കന്‍ ഭരണകൂടവൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. സഹായം ആവശ്യപ്പെട്ടാല്‍ ഇറാഖിനെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി നേരത്തെ വ്യക്തമാക്കിയിരുന്നു.  ഇറാഖിലെ നേതാക്കള്‍ ഒരുമിച്ചുനിന്നാല്‍ മാത്രമേ സഹായിക്കാനാകുവെന്നും അമേരിക്കയുടെ ഇടപെടലിനെകുറിച്ച് നിലവില്‍ തീരുമാനമായില്ലെന്നും നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും വ്യക്തമാക്കിയിരുന്നു.  ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിദേശ ശക്തികളുടെ ഇടപെടല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ഇറാഖിന്റെ  വാദം. ഇതിനിടെ ഇറാഖിലെ സൈന്യകരെ കൂട്ടക്കൊല ചെയ്യുന്ന ദ്യശ്യങ്ങള്‍ തീവ്രവാദികള്‍ പുറത്തുവിട്ടു. സംഘര്‍ഷങ്ങള്‍ക്കിടെ ഇതുവരെ 1,700  പേര്‍ കൊല്ലപ്പെട്ടതായാണ് തീവ്രവാദികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായി തുടരുന്ന ഇറാഖില്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. ബാദ്ഗാദ് കീ‍ഴടക്കാനുള്ള വിമതരുടെ നീക്കത്തെ സൈന്യം തടഞ്ഞു.സായുധ വിമത ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലാവന്തെ സൈന്യം ബുധനാ‍ഴ്ചയാണ് ബാഗ്ദാദ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close