ഇറാഖില്‍ ഇന്ത്യയുടെ ക്യാമ്പ് ഓഫീസ് തുറന്നു

ഇറാഖിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ യാത്രാരേഖകള്‍ തയ്യാറാക്കി സഹായിക്കുന്നതിനുമായി ഇന്ത്യ ഇറാഖില്‍ ക്യാമ്പ് ഓഫീസുകള്‍ തുറന്നു. ബസ്റ, നജഫ്, കര്‍ബല, എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ ഇറാഖിലുള്ള മലയാളി നഴ്സുമാരുമായി ഇന്ത്യന്‍ അംബാസിഡര്‍ ഫോണില്‍ സംസാരിച്ചിരുന്നു. തിക്രിത്തില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനങ്ങള്‍ മലയാളി നഴ്സുമാരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു. മുസൂളില്‍ നിന്ന് ഇറാഖി വിമതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരായ 39പേരെക്കുരിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഈ മേഖലയില്‍ തുടരുന്ന പ്രശ്നങ്ങളെക്കുറിച്ച് പരിശോദിക്കാന്‍ ഇന്ത്യയിലെ ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര പ്രധിനിധികളുടെ യോഗം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് വിളിച്ചിട്ടുണ്ട്. യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍,സൗദിഅറേബ്യ, കുവൈറ്റ്, തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രധിനിധികളെയാണ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിളിച്ചിട്ടുള്ളത്. ക്യാമ്പ് ഓഫീസുകളില്‍ ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തൊഴില്‍കരാര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായവും ലഭിക്കും ഇതിനായി ബന്ധപ്പെടേണ്ടവരുടെ നമ്പര്‍ ചുവടെ:-

നജഫ്- അബു മാത്തന്‍ ജോര്‍ജ് :  +9647716511190, ശ്രീനിവാസ റാവു: +9647716511181, രാകേഷ് സിംഗ്: +9647716511179

കര്‍ബര- അനില്‍ സാപ്ര: +9647716511180, ജീവന്‍ സിംഗ്: +9647716511176

ബസ്റ- നരസിംഹ മൂര്‍ത്തി: +9647716511182, ആസിഫ് ഷാ അഹമ്മദ്: +9647716511178

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close