ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ സ്ഥിതി ഗുരുതരം

 

ആഭ്യന്തരകലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ സ്ഥിതി അതീവഗുരുതരം. തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരോട് നഗരം വിടാന്‍ വിമതപോരാളികള്‍ അന്ത്യശാസനം നല്‍കി. മൊസൂളിലേക്ക് മാറാനാണ് നിര്‍ദേശം. ആശുപത്രിക്ക് സമീപം പോരാട്ടം രൂക്ഷമായതോടെ വിമതര്‍ ആശുപത്രി താവളമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

തിക്രിത്തിലെ ആശുപത്രിയില്‍ 46 മലയാളി നഴ്സുമാര്‍ മാത്രമാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം ഇറാഖില്‍ പോരാട്ടം നടത്തുന്ന വിമതസുന്നി തീവ്രവാദികളുടെ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മേഖലയില്‍ ലോക ഖിലാഫത്തിന് ആഹ്വാനം ചെയ്തു. ഇറാഖിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ഒരുമണിക്കൂര്‍ മാത്രം ചേര്‍ന്ന് തീരുമാനമുണ്ടാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് ആഹ്വാനം. വിഷയത്തില്‍ അടിയന്തരയിടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കാണും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close