ഇറാഖില്‍ കുര്‍ദ് നഗരവും എണ്ണശാലയും വിമതര്‍ പിടിച്ചെടുത്തു

രണ്ടുദിവസത്തെ പോരാട്ടത്തിനൊടുവില്‍ വടക്കന്‍ ഇറാഖിലെ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള സുമര്‍ നഗരവും എണ്ണശാലയും ഇസ്ലാമിക് സ്റ്റേറ്റ് സുന്നി വിമതര്‍ പിടിച്ചു. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളും കെട്ടിടങ്ങളും പിടിച്ചെടുത്ത വിമതര്‍ ഇവിടെ സംഘടനയുടെ പതാകയും ഉയര്‍ത്തി. ഇതോടെ മേഖലയില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു.

സുമര്‍ നഗരവും എണ്ണപ്പാടവും എയിന്‍ സല എന്ന എണ്ണസംസ്‌കരണശാലയും സുന്നി വിമതര്‍ പിടിച്ചെടുത്തായി കുര്‍ദ് ഭരണകൂടത്തിലെ ഉന്നതര്‍ സ്ഥിരീകരിച്ചു. ഇതോടെ ഇറാഖില്‍ വിമതരുടെ കൈവശമുള്ള എണ്ണ സംസ്‌കരണ ശാലകളുടെ എണ്ണം നാലായി. ഇതിനുപുറമെ 12 ഗ്രാമങ്ങളും വിമതര്‍ പിടിച്ചെടുത്തു. ആദ്യമായാണ് കുര്‍ദുകള്‍ക്കുമേല്‍ വിമതര്‍ വിജയം നേടുന്നത്.

വടക്കന്‍ ഇറാഖിലെ രണ്ടാമത്തെ പ്രധാന നഗരമായ മൊസൂളിന് തൊട്ടടുത്തുള്ള പ്രദേശമാണ് സുമര്‍. ജൂണില്‍ വിമതര്‍ മൊസൂള്‍ പിടിച്ചടക്കിയ തക്കംനോക്കിയാണ് മുസ്ലിം ന്യൂനപക്ഷമായ കുര്‍ദുകള്‍ ഷിയ ഭരണകൂടത്തില്‍ നിന്ന് ഈ നഗരം പിടിച്ചെടുത്ത്. തുര്‍ക്കിയുടേയും വിമതസ്വാധീന കേന്ദ്രമായ സിറിയയുടേയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണിത്. സുമര്‍ പിടിച്ചെടുത്തതോടെ സിറിയയിലെ സ്വാധീനമേഖലകളില്‍ നിന്ന് ആയുധങ്ങളുള്‍പ്പെടെയുള്ളവ ഇവിടേക്ക് എളുപ്പം എത്തിക്കാന്‍ വിമതര്‍ക്ക് കഴിയും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close