ഇറാഖില്‍ ഖിലാഫത്ത് ഭരണം സ്ഥാപിച്ചതായി വിമതര്‍

ഇറാഖില്‍ ഖിലാഫത്ത് ഭരണം സ്ഥാപിച്ചതായി വിമതര്‍. ഐ.എസ്.ഐ.എസ് നേതാവ് അബു അക്ബര്‍ അല്‍ ബാഗ്ദാദിയെ ഖലീഫയായി തിരഞ്ഞെടുത്തതായി ട്വിറ്ററിലൂടെയും വെബ് സൈറ്റുകളിലൂടെയുമാണ് പ്രഖ്യാപിച്ചത്. ഐ.എസ്. ഐ.എസിന്റെ നിയന്ത്രണത്തിലുളള സിറിയയിലെ പ്രദേശങ്ങളും ഖിലാഫത്തിന്റെ ഭാഗമാണെന്ന് പ്രസ്താവന പറയുന്നു. അതേസമയം തിക്രിത് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം പോരാട്ടം തുടരുകയാണ്. സുരക്ഷാസേന വിവിധ മേഖലകളിലൂടെ മുന്നേറ്റം നടത്തുകയാണെന്ന് ലഫ്റ്റനന്റ് ജനറല്‍ ഖ്വാസം അത്ത അവകാശപ്പെട്ടു.

ബഗ്ദാദ് ലക്ഷ്യമാക്കി മുന്നേറുന്ന തീവ്രവാദികളെ നേരിടാന്‍ റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങിയതായി ഇറാഖ് ഭരണകൂടം സ്ഥിരീകരിച്ചു. അഞ്ച് സുഖോയ് ജറ്റ് വിമാനങ്ങള്‍ ബഗ്ദാദിലെത്തിയെന്നും അടുത്ത ദിവസം മുതല്‍ ഇവയും ഉപയോഗിച്ചുതുടങ്ങുമെന്നും മാലികി സര്‍ക്കാര്‍ വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ കരാറായ യുദ്ധവിമാനങ്ങള്‍ വൈകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് റഷ്യയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങിയത്. മാലിക്കിയുടെ നടപടി അമേരിക്കയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ബഗ്ദാദിലെത്തിയ അമേരിക്കന്‍ സൈനിക ഉപദേഷ്ടാക്കളുമായി യോജിച്ചാണ് നടപടികള്‍ക്ക് രൂപം നല്‍കിയതെന്ന് മാലിക്കിയുടെ സുരക്ഷാ വക്താവ് കൂടിയായ ഖ്വാസം അത്ത അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close