ഇറാഖില്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

iraq mosul

ഇറാഖിലെ മുസൂളില്‍ നിന്നും നാല്‍പ്പത്​ ഇന്ത്യന്‍ നിര്‍മാണ തൊ‍ഴിലാളികളെ തട്ടിക്കൊണ്ട് പോയതായി സൂചന. വിമതര്‍ പിടിച്ചടക്കിയ മുസൂളില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്​ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്​.

ഇതിനിടെ ഇറാഖിലെ ഇന്ത്യക്കാരുടെ പ്രശ്​നം പരിഹരിക്കുന്നതിനായി ഇന്ത്യ പ്രതിനിധിയെ അയച്ചു. ഇറാഖിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സുരേഷ്​ റെഢിയെയാണ്​ അയച്ചിരിക്കുന്നത്​. പ്രശ്​നത്തില്‍ അടിയന്തിര നടപടി വേണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായി ഇറാഖിലേക്ക്‌ പോകുന്നതിന്​ തയ്യാറാകാന്‍ വ്യോമ സേനക്ക്‌ നിര്‍ദ്ദേശം നല്‍കി.

വിദേശകാര്യ മന്ത്രാലയത്തിന്റെ  ഹെല്പ് ലൈന്‍ നമ്പരുകള്‍:

 +91 11 2301 2113,
 +91 11 2301 2113,
+91 11 2301 4104
;

Fax: +91 11 2301 8158

Email: controlroom@mea.gov.in

ബാഗ്‌ദാദിലെ ഇന്ത്യന്‍ എംബസി നമ്പരുകള്‍:

+964 770 444 4899 
+964 770 484 3247 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close