ഇറാഖില്‍ വ്യോമാക്രമണം തുടരുമെന്ന് ഒബാമ

അമേരിക്കന്‍ പൗരന്മാരെയും, ഇറാഖിലെ മത ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുംവരെ വ്യോമാക്രമണം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ. പ്രശ്‌നപരിഹാരത്തിന് ആഴ്ചകള്‍ സമയമെടുക്കുമെന്ന് വ്യക്തമാക്കിയ ഒബാമ, സിഞ്ചര്‍ മലനിരക്കില്‍ അകപ്പെട്ട യസീദി വിഭാക്കാരെ സുന്നി വിമതരില്‍ നിന്ന് സംരക്ഷിക്കാന്‍ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. അതേസമയം, 5000 യസീദി വിഭാഗക്കാരെ രക്ഷപ്പെടുത്താനായെന്ന് കുര്‍ദിഷ് സേന അവകാശപ്പെട്ടു. പ്രത്യേക റോഡ് നിര്‍മ്മിച്ചാണ് അഭയാര്‍ത്ഥികെ രക്ഷപ്പെടുത്തിയതെന്ന് കുര്‍ദിഷ് സേനാ വാക്താവ് അറിയിച്ചു. അമേരിക്കയുടെ വ്യോമാക്രമണമാണ് സേനാ നടപടിക്ക് സഹായകമായതെന്നും കുര്‍ദിഷ് സേന പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close