ഇറാഖില്‍ സുന്നി വിമതര്‍ പുരാതന പള്ളികള്‍ തകര്‍ത്തു

ഇറാഖില്‍ ആഭ്യന്തര കലാപത്തിലേര്‍പ്പെട്ട സുന്നി വിമതസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഒട്ടേറെ പൗരാണിക ആരാധനാലയങ്ങള്‍ തകര്‍ത്തു. വിമതരുടെ അധീനതയിലുള്ള വടക്കന്‍ നിനവെ പ്രവിശ്യയിലാണ് ഷിയ വിഭാഗത്തിന്റെ ആറും സുന്നികളുടെ നാലും പള്ളികള്‍ തകര്‍ക്കപ്പെട്ടത്.

ബുള്‍ഡോസറും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച് പള്ളികള്‍ തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ വിമതര്‍ ഇന്റര്‍നെറ്റില്‍ ഇട്ടിട്ടുണ്ട്. ക്രിസ്തീയ വിഭാഗത്തിന്റെ രണ്ട് ഭദ്രാസനപള്ളികള്‍ വിമതര്‍ കൈവശപ്പെടുത്തിയതായും പ്രദേശവാസികള്‍ പറയുന്നു. പള്ളികള്‍ക്കു മുമ്പിലെ കുരിശുകള്‍ മാറ്റി പകരം ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത പതാക ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞമാസം മൊസൂള്‍ കീഴടക്കിയ വിമതര്‍ തുടര്‍ന്ന് നിനെവെയുടെ മറ്റു ഭാഗങ്ങളിലേക്കും സ്വാധീനം വ്യാപിപ്പിച്ചിരുന്നു.
അതിനിടെ, വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇറാന്‍ പൈലറ്റ് കൊല്ലപ്പെട്ടു. ഇറാന്‍ റെവലൂഷണറി ഗാര്‍ഡിലെ അലാംദാരി മൗര്‍ജാനിയാണ് മരിച്ചത്. വിമതരെ നേരിടാന്‍ ഇറാഖിന് ഇറാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പൈലറ്റ് കൊല്ലപ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close