ഇറാഖില്‍ സൈനിക നടപടിക്കില്ലെന്ന് ഒബാമ

obama

ഇറാഖ് പ്രശ്‌നത്തില്‍ അമേരിക്ക നിലപാട് വ്യക്തമാക്കി. ഇറാഖില്‍ സൈനിക നടപടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഒബാമ നിലപാട് വ്യക്തമാക്കിയത്.

ലോകം ഉറ്റുനോക്കിയിരുന്ന ആ ചോദ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് മറുപടി നല്‍കി. സൈനിക നടപടിക്ക് അമേരിക്ക സൈന്യത്തെ അയക്കില്ല. എന്നാല്‍ തീവ്രവാദികളെ തുരത്താനുള്ള യുദ്ധത്തില്‍ അമേരിക്ക ഇറാഖി ജനതയെ സഹായിക്കും. 300 സൈനിക ഉപദേഷ്ടാക്കളെ ഇറാഖിലേക്ക് ഉടനയക്കുമെന്ന് ഒബാമ വ്യക്തമാക്കി.. വിമതരെ തുരത്താന്‍ അമേരിക്ക സൈന്യത്തെ അയച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. അമേരിക്കയുടെ വിശ്വസ്‌തനായിരുന്ന നൂറി അല്‍ മാലിക്കിയിലുള്ള വിശ്വാസം വൈറ്റ് ഹൈസിന് ഇപ്പോഴില്ല. ഇതിനുള്ള തെളിവാണ് ഭരണകൂടത്തെ കുറ്റപ്പെടുത്തിയും നേതൃത്വത്തെ വിമര്‍ശിച്ചും ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍. മാലിക്കിയുടെ സുന്നി വിരുദ്ധ നിലപാട് ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തിന് വലിയ അളവ് വരെ കാരണമായിട്ടുണ്ടെന്നും അമേരിക്ക കരുതുന്നു.

പ്രശ്‌നം പരിഹരിക്കേണ്ടത് ഇറാഖിലെ നേതാക്കള്‍ തന്നെയെന്ന് ഒബാമ ഊന്നി പറഞ്ഞു. ഇറാഖിലെ നേതാക്കളെ തെരഞ്ഞെടുക്കാന്‍ അമേരിക്കയ്‌ക്കാകില്ല. ആവശ്യം വന്നാല്‍ വ്യോമാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഒബാമ പറഞ്ഞു. നേരത്തെ വിമതര്‍ക്ക് നേരെ വ്യോമാക്രമണം നടത്താന്‍ അമേരിക്കയോട് ഇറാഖ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇറാഖ് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാന്‍ ശ്രമിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

ഇതിനിടെ ബാഗ്ദാദിന് അടുത്തുള്ള ബെയ്ജ് എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും എണ്ണ ശുദ്ധീകരണ ശാല പൂര്‍ണമായും സുന്നി വിമതരുടെ നിയന്ത്രണത്തിലാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതേസമയം കിര്‍ക്കുര്‍ക്കിന് തെക്ക് ബെയ്ഷിര്‍ ഗ്രാമത്തില്‍ 13 പൊലീസുകാരെ വിമതര്‍ വധിച്ചുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ആയിരക്കണക്കിന് ഷിയാ വിഭാഗക്കാരാണ് സൈന്യത്തിന് സഹായവുമായി ഓരോ പ്രദേശത്തേക്കും നീങ്ങുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close