ഇറാഖ് പ്രതിസന്ധി: ഇന്ധന വില ഉയര്‍ന്നേക്കും

petrol

ഇറാഖിലെ സൈനിക നടപടിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നാല്‍ രാജ്യത്തും ഇന്ധനവില ഉയരാന്‍ സാധ്യത. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡിന്റെ വില  ബാരലൊന്നിന് ഏകദേശം 114 ഡോളറാണിപ്പോള്‍. ഇറാഖിലെ പ്രധാന റിഫൈനറികളെല്ലാം ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ വില 120 ഡോളറായി ഉയര്‍ന്നേക്കും.

അങ്ങനെ വന്നാല്‍, ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയരും. ഈ വര്‍ഷം മുഴുവന്‍ 120 ഡോളറില്‍ ക്രൂഡ് വില ഉയര്‍ന്നു നിന്നാല്‍ കമ്പനികളുടെ അധികച്ചെലവ് 20000 കോടി രൂപയാവും. കഴിഞ്ഞ ബജറ്റില്‍ 105 ഡോളര്‍ വച്ച് കണക്കാക്കിയാണ് തുക നീക്കിവച്ചിരുന്നത്. കമ്പനികള്‍ക്ക് സബ്സിഡി നല്‍കി ഇന്ധനവിലകള്‍ പിടിച്ചുനിര്‍ത്തുന്ന സര്‍ക്കാരിന് ഈ 20000 കോടിരൂപ തലവേദനയാവും.

നിലവില്‍ ഏകദേശം ഒരു ലക്ഷത്തി 40000 കോടി രൂപയുടെ പ്രതിവര്‍ഷ സബ്സിഡി ബില്‍ നല്‍കേണ്ടി വരുന്ന സര്‍ക്കാരിന് ഇതു കൂടി വരുന്നത് ഇരട്ടപ്രഹരമായിരിക്കും. ധനക്കമ്മി കുറച്ച് കൊണ്ടുവരാനുളള ശ്രമത്തിനും ഇത് തിരിച്ചടിയാവും. കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിച്ചാല്‍
പെട്രോളിന്റെയും ഡീസലിന്‍റേയും പാചകവാതകത്തിന്‍റേയും വില കൂട്ടാതെ മുന്നോട്ടുപോവാനാവില്ലെന്ന് കാണാം. ഒറ്റയടിക്ക് വലിയ രീതിയില്‍ കൂട്ടണമെന്ന് പെട്രോളിയം മന്ത്രാലയത്തില്‍ അഭിപ്രായമുണ്ടെങ്കിലും മാസാമാസം കൂട്ടുന്ന രീതി തന്നെ എല്ലാ ഇന്ധനങ്ങള്‍ക്കും അവലംബിക്കാനാണ് സാധ്യത.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close