ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി രാജിവച്ചു

ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി രാജിവച്ചു. രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനായാണ് രാജിവയ്ക്കുന്നതെന്നും പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഫുവാദ് മൗസം നാമനിര്‍ദേശം ചെയ്ത പ്രധാന ഷിയ സഖ്യത്തിന്റെ നേതാവും പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കറുമായ ഹൈദര്‍ അല്‍ അബാദിയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അല്‍ മാലികി പറഞ്ഞു. ഹൈദര്‍ അല്‍ അബാദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത പ്രസിഡന്റ്  ഫുവാദ് മൗസമിന്റെ നടപടി ചോദ്യം ചെയ്ത് താന്‍ കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്നും മാലികി വ്യക്തമാക്കി.

മാലികിയുടെ വിഭാഗീയ നയങ്ങളാണ് ഇറാഖ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ മാലികി സ്ഥാനമൊഴിയണമെന്നും രാഷ്ട്രീയ എതിരാളികള്‍ക്ക് നേരേ ബലപ്രയോഗം നടത്തരുതെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഹൈദര്‍ അല്‍ അബാദിയെ പ്രസിഡന്റ് ഫുവാദ് മൗസം ക്ഷണിക്കുകയും ചെയ്തു.

ഷിയ പാര്‍ട്ടി ഇസ്ലാമിക ദഅ്‌വയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അബാദിയെയാണ് നാമനിര്‍ദേശം ചെയ്തിരുന്നത്. നൂരി മാലികിയുടെ വിഭാഗത്തെ പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ കഴിഞ്ഞ ദിവസം ഫെഡറല്‍ കോടതിയും നിരാകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാലികിയുടെ രാജിപ്രഖ്യാപനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close