ഇറാനില്‍ യാത്രാവിമാനം തകര്‍ന്ന് 39 പേര്‍ മരിച്ചു

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന് സമീപം ചെറുയാത്രാവിമാനം തകര്‍ന്ന് 39 പേര്‍ മരിച്ചു. 9 പേര്‍ക്ക് പരിക്ക്

കിഴക്കന്‍ നഗരമായ ടബാസിലേക്കുപോയ വിമാനം, മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് തകര്‍ന്നുവീണതെന്ന് ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

40 യാത്രക്കാരും എട്ട് വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് വ്യോമയാന മന്ത്രാലയ അധികൃതര്‍ പറഞ്ഞു.

വിമാനത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന് കരുതുന്നു. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിന് മുമ്പ് വാങ്ങിയ വിമാനങ്ങളാണ് ഇറാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. പഴക്കംചെന്ന വിമാനങ്ങള്‍ ഉപയോഗിക്കുന്നതു മൂലം 200 ഓളം അപകടങ്ങള്‍ 25 വര്‍ഷത്തിനിടെ ഉണ്ടായിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close