ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

സായുധ സേനാ പ്രത്യേകാധികാര നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരി സമരനായിക ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിരാഹാരം തുടരുന്നതിനാല്‍ ഇവരുടെ ആരോഗ്യനില വഷളായിരുന്നു. കോടതി ഉത്തരവു പ്രകാരം ജയില്‍ മോചിതയായ ശര്‍മിളയെ മണിക്കൂറുകള്‍ക്കകം തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂക്കില്‍ ഘടിപ്പിച്ച ട്യൂബ് വഴി നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കിയാണ് 14 വര്‍ഷമായി നിരാഹാരം തുടരുന്ന ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ 40 മണിക്കൂറിനുള്ളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളൊന്നും കഴിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇന്നലെ അര്‍ദ്ധരാത്രി ആരോഗ്യ നില പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരെ ഇവര്‍ തടയുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് അറസ്റ്റിന് മുതിര്‍ന്നത്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close