ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു

ഗാസയില്‍ 72 മണിക്കൂര്‍ ഉപാധിരഹിത വെടിനിര്‍ത്തലിന് സമ്മതിച്ച ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ എട്ട് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസ് ഇസ്രായേല്‍ പട്ടാളക്കാരെ ആക്രമിച്ചതിനാലാണ് തങ്ങള്‍ വെടിനിര്‍ത്തല്‍ ഉപേക്ഷിച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതലായിരുന്നു വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സംയുക്തമായാണ് വെടിനിര്‍ത്തിയതായി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ അതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവ വികാസങ്ങള്‍.

വ്യാഴാഴ്ച രാത്രിയില്‍ ഇന്ത്യയില്‍ വച്ചാണ് ജോണ്‍കെറിയുടെ അറിയിപ്പ് വന്നത്. അതേ സമയം തന്നെ ന്യൂയോര്‍ക്കില്‍ ബാന്‍കിമൂണും പ്രഖ്യാപനം നടത്തി. ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഫോണ്‍മുഖേനയാണ് രണ്ട് രാജ്യങ്ങളിലേയും പ്രധാന നേതാക്കളുമായി ജോണ്‍ കെറി വെടിനിര്‍ത്തലിലെത്തിക്കാന്‍ ചര്‍ച്ചനടത്തിയത്.

മൂന്നാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലില്‍ 1400 പലസ്തീന്‍കാരും 59 ഇസ്രായേലുകാരും ഇതുവരെ മരണമടഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ വച്ച് ചര്‍ച്ചനടത്താന്‍ പലസ്തീനും ഇസ്രായേലും ധാരണയായിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close