ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് ബെയ്ദിക്ക് ജീവപര്യന്തം

ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദിയടക്കം 36 പേര്‍ക്ക് കലാപക്കേസില്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മുമ്പ് വധശിക്ഷ വിധിച്ച പത്തുപേരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ കഴിഞ്ഞവര്‍ഷം ജൂലായ് മൂന്നിന് പട്ടാളം അധികാരഭ്രഷ്ടനാക്കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ബെയ്ദിക്ക് പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കി. പോലീസും ബ്രദര്‍ഹുഡുമായുള്ള ഏറ്റുമുട്ടലുകളില്‍ 1400-ലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ആഗസ്തില്‍ ഒരുദിവസം മാത്രം 700 പേര്‍ മരിച്ചിരുന്നു.

മുന്‍ പട്ടാളത്തലവനായ പുതിയ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി അധികാരമേറ്റശേഷം ബ്രദര്‍ഹുഡിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുന്നൂറിലേറെ മുര്‍സി അനുകൂലികളെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സിസി കൂടുതല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്. ഭീകരരെ സഹായിച്ചു എന്നാരോപിച്ച് മൂന്ന് അല്‍ജസീറ ലേഖകരെ 10 വര്‍ഷം തടവിന് ശിക്ഷിച്ച നടപടിയും വിവാദമായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close