ഈസ്റ്റര്‍ ഇന്ന്‌

easter

പീഡാസഹനത്തിന്റെ കുരിശുമരണം കടന്ന് ഉയിര്‍പ്പിന്റെ സന്ദേശവുമായി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കും. ഓശാന ഞായര്‍ ആരംഭിച്ച വിശുദ്ധ വാരത്തിന് ഇതോടെ സമാപനമാകും.

ദുഃഖ ശനിയാഴ്ചയിലെ അഗ്‌നി, ജല ശുദ്ധീകരണ കര്‍മങ്ങള്‍ക്ക് ശേഷം രാത്രി പതിനൊന്നരയ്ക്ക് ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ നടന്നു. കല്ലറയില്‍ നിന്ന് ഉയിര്‍ത്ത് ആകാശത്തേക്കുയരുന്ന യേശുദേവന്റെ ദൃശ്യാവിഷ്‌കാരം ഉയിര്‍പ്പ് തിരുക്കര്‍മങ്ങളുടെ മുഖ്യ ഭാഗമാണ്. ഇതിനുശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാനയുമുണ്ട്.

ഞായറാഴ്ച രാവിലെയും വിവിധ സമയങ്ങളിലായി ദേവാലയങ്ങളില്‍ കുര്‍ബാന നടക്കും. അമ്പതുദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്പിനും ഇതോടെ സമാപനമാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close