ഈ അത്യാഹിതവാഹനം വിശ്രമത്തിലാണ് ..!

ptmp ambulance

പത്തനാപുരം: ലക്ഷങ്ങള്‍ ചിലവഴിച്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് വാങ്ങിയ ആംബുലന്‍സ് പത്തനാപുരം ബ്ലോക്ക് ഓഫീസ്‌ പരിസരത്ത് തുരുമ്പെടുത്ത് നശിക്കുന്നു. ആരോഗ്യവകുപ്പില്‍ നിന്നും 10ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനികസൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് അനുവദിച്ചത്. തണുത്തതും ചൂടായതും വെള്ളം ലഭിക്കുന്ന തരത്തില്‍ കൂളറും ഹീറ്ററും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യങ്ങളും ആംബുലന്‍സില്‍ഉണ്ട് ഒരേ സമയം 2രോഗികളെയോ മൃതദേഹങ്ങളെയോ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങള്‍ അടങ്ങിയതാണ് ഈ വാഹനം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടരീതിയില്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. പുതുതായി വാങ്ങിയ വാഹനം ഒരുവര്‍ഷത്തോളം മാത്രമേ സര്‍വീസ് നടത്തിയുള്ളൂ. പിന്നീട് തകരാറിന്റെ പേരില്‍ മാസങ്ങളോളം വര്‍ക്ക്ഷോപ്പില്‍ കിടന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രത്യേകഫണ്ട് വിനിയോഗിച്ച് വാഹനത്തിന്റെ തകരാര്‍ പരിഹരിച്ചത്. അധികൃതരുടെ പിടിപ്പുകേടുകാരണം ബ്ലോക്ക്ഓഫീസ് പരിസരത്ത് വിശ്രമത്തിലാണ് ഈ അത്യാഹിതവാഹനം. സ്വകാര്യ ആംബുലന്‍സ് ഉടമകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ആംബുലന്‍സ് നിരത്തിലിറക്കാത്തതെന്നും ആക്ഷേപമുണ്ട്. പുനലൂരിനും പത്തനംതിട്ടയ്ക്കും ഇടയിലുള്ള ജനങ്ങളുടെ ഏകാശ്രയമാണ് ഈ സര്‍ക്കാര്‍ വാഹനം. ശബരിമല സീസണ്‍ ആരംഭിക്കുന്നതിനുമുന്‍പേ ആംബുലന്‍സ് സര്‍വീസ് പുന:സ്ഥാപിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്.
Report: അശ്വിന്‍ പഞ്ചാക്ഷരി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close