ഉത്തപ്പ കളിച്ചു; കൊല്‍ക്കത്തക്ക് വീണ്ടും ജയം

ipl20-05

ഐപിഎല്ലില്‍ ഉത്തപ്പ വീണ്ടും മിന്നിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് കരുത്തരായ ചെന്നൈയ്‌ക്കെതിരെ എട്ടുവിക്കറ്റിന്റെ ഉജ്വല വിജയം. വിജയത്തോടെ പ്ലേ ഓഫിലേക്ക് കൊല്‍ക്കത്ത ഒരുപടികൂടി അടുത്തു. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം രണ്ടോവറും എട്ടുവിക്കറ്റും ബാക്കി നിര്‍ത്തിയാണ് കൊല്‍ക്കത്ത മറികടന്നത്. സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: 20 ഓവറില്‍ 154/4 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: 18 ഓവറില്‍ 156/2.

ഉത്തപ്പ തന്നെയാണ് ഇത്തവണയും കൊല്‍ക്കത്തയുടെ വിജയശില്‍പിയും ടോപ്‌സ്‌കോററും. 39 പന്തില്‍ 67 റണ്‍സെടുത്ത ഉത്തപ്പയ്ക്ക് ഷക്കീബ് അല്‍ ഹസനും(21 പന്തില്‍ 46 നോട്ടൗട്ട്) ക്യാപ്റ്റന്‍ ഗൗതം ഗംഭീറും(21) മനീഷ് പാണ്ഡെയും(18 നോട്ടൗട്ട്) ഉറച്ച പിന്തുണ നല്‍കിയപ്പോള്‍ അധികം വിയര്‍ക്കാതെ കൊല്‍ക്കത്ത വിജയം പിടിച്ചെടുത്തു. അഞ്ചു റണ്‍സെടുത്തു നില്‍ക്കെ ഉത്തപ്പ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ അശ്വിന്‍ കൈവിട്ടത് മത്സരത്തില്‍ നിര്‍ണായകമായി.വിജയത്തോടെ 12 കളികളില്‍ 14 പോയിന്‌റ് നേടിയ കൊല്‍ക്കത്തയ്ക്ക് ശേഷിക്കുന്ന രണ്ടുമത്സരങ്ങളിലൊന്നില്‍ ജയിച്ചാല്‍ പ്ലേ ഓഫിലെത്താനാവും.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റെയ്‌നയുടെ(52 പന്തില്‍ 65) അര്‍ധസെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.മക്കല്ലം(28) ഡൂപ്ലെസിസ്(23) എന്നിവര്‍ മങ്ങിയപ്പോള്‍ ധോണിയും(21 നോട്ടൗട്ട്) ജഡേജയും(9 നോട്ടൗട്ട്) ചേര്‍ന്നൈണ് ചെന്നൈയെ 150 കടത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close