ഉത്തരാഖണ്ഡില്‍ മഴക്കെടുതി തുടരുന്നു; മരണം 32 ആയി

ഉത്തരാഖണ്ഡില്‍ മഴക്കെടുതി തുടരുരന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെയായി മരണപ്പെട്ടവരുടെ എണ്ണം 32 ആയി. ലക്ഷക്കണക്കിന് ജനങ്ങളാണ് ഇവിടങ്ങളില്‍ നിന്ന് പാലായനം ചെയ്യുന്നത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ദുരന്തബാധിതമേഖലകളില്‍ ജില്ലാഭരണകുടങ്ങളുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആയിരക്കണിക്കിന് പേരാണ് ഉത്തരാഖണ്ഡില്‍ മരണപ്പെട്ടത്. സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ഉത്തരാഖണ്ഡിലെത്തി. ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ബെയ്‌രാഗ് ഗ്രാമത്തിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ 10 ആയി. ഉത്തര്‍പ്രദേശിലെ അറന്നൂറോളം ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. ദുരന്ത നിവാരണത്തിനായി വന്‍ സന്നാഹമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close