ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാല്‍സംഗം; ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു

crime

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗം തുടരുന്നു. മുസഫര്‍നഗറില്‍ മാനസികവൈകല്യമുള്ള സ്ത്രീയെ മാനഭംഗപ്പെടുത്തി. സംഭവത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ചതിന് ജനങ്ങള്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച ജനക്കൂട്ടം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സൂപ്രണ്ടിന്റെ യൂണിഫോം വലിച്ചുകീറി. സംഭവത്തില്‍ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അസ്മൗളിയില്‍ മുപ്പത്തഞ്ചുകാരിയെ ബലാത്സംഗം ചെയ്തു. വീട്ടില്‍ ഒറ്റക്കിരിക്കുമ്പോഴാണ് നാലംഘം സംഘം ഇവരെ ബലാല്‍സംഗം ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇതിനിടെ കൂട്ട ബലാത്സംഗങ്ങളുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടിയുമായി രംഗത്തെത്തി. ബദായൂമിലെ ജില്ലാ മജിസ്‌ട്രേറ്റിനേയും പൊലീസ് മേധാവിയേയും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. 42 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ക്രമസമാധാന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് അഖിലേഷ് സര്‍ക്കാരിന്റെ ശ്രമമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതിന് സമയമെടുക്കുമെന്നും രാജ്‌നാഥ് സിംഗ് ലക്‌നോവില്‍ പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജസ്ഥാനിലും രാജ്യത്തിന് അപമാനകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ ഔദ്യോഗിക ആവശ്യത്തിനെത്തിയ മലേഷ്യന്‍ വനിതയാണ് മാനഭംഗത്തിന് ഇരയായത്. സംഭവത്തില്‍ 30 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലേഷ്യന്‍ വനിതയെ കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നല്‍കി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.

ജമ്മു കാശ്മീരില്‍ വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തിയ അദ്ധ്യാപകനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close