ഉപതിരഞ്ഞെടുപ്പ്: ബിഹാറില്‍ വോട്ടെടുപ്പ് നാളെ

ബിഹാറില്‍ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ജെ.ഡി-യു., ആര്‍.ജെ.ഡി., കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന് രൂപവത്കരിച്ച വിശാല മതേതരസഖ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്.

വിശാല മതേതരസഖ്യം, എന്‍.ഡി.എ., ഇടതുപക്ഷം എന്നിങ്ങനെ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. ആഗസ്ത് 25-നാണ് വോട്ടെണ്ണല്‍.
ജെ.ഡി.യുവും ആര്‍.ജെ.ഡിയും നാലുസീറ്റുകളില്‍ വീതവും കോണ്‍ഗ്രസ് രണ്ടിടത്തുമാണ് സഖ്യമായി മത്സരിക്കുന്നത്. ബി.ജെ.പി.യെ നേരിടാന്‍ തുടക്കമിട്ട സഖ്യത്തിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ 2015 അവസാനം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ലാലുപ്രസാദ് യാദവും നിതീഷ്‌കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജെ.ഡി.യു.വിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. 40 സീറ്റില്‍ 31ഉം ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.യാണ് നേടിയത്. മതേതര വോട്ടുകള്‍ ഭിന്നിച്ചതാണ് ബി.ജെ.പി.ക്ക് നേട്ടമായത് എന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ലാലുവും നിതീഷും സഖ്യത്തിനായി ഒന്നിച്ചത്.

ഒന്‍പതിടത്ത് ബി.ജെ.പി. മത്സരിക്കുന്നുണ്ട്. ഒരിടത്ത് എന്‍.ഡി.എ. ഘടകകക്ഷിയായ എല്‍.ജെ.പി.യും സി.പി.എം., സി.പി.ഐ., സി.പി.ഐ.(എം.എല്‍) എന്നിവര്‍ ചേര്‍ന്ന് രൂപംകൊടുത്ത ഇടതുസഖ്യം പത്തിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close