ഉമ്മന്‍ചാണ്ടി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി

g sukumaran nair & oommen chandy

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. പി ജെ കുര്യന്‍ എം പിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയും ഉമ്മന്‍ചാണ്ടി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു. അഞ്ചാം മന്ത്രി വിഷയത്തില്‍ തുടങ്ങി സുധീരന്‍ വിവാദത്തില്‍ വരെ എത്തി നില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ പരിഭവം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് മുഖ്യമന്ത്രി പെരുന്നയിലെത്തിയത്. എന്‍എസ്എസ് ഗസ്റ്റ്ഹൗസില്‍ രാവിലെ ഒന്‍പത് മണിയോടെ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നേരം നീണ്ടു. പിജെ കുര്യനും അനുനയ ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനോടും യുഡിഎഫിനോടും തെരഞ്ഞെടുപ്പില്‍ മൃദു സമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട നേതാക്കളോട്, സമദൂര നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചിരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ ശ്രമിച്ച എന്‍എസ്എസിനോട് കോണ്‍ഗ്രസ് നന്ദികാട്ടിയില്ലെന്നും സുകുമാരന്‍ നായര്‍ പരിഭവിച്ചു. സുധീരനെ കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്തു. മന്നംസമാധിയിലുണ്ടായ സംഭവം പൊറുക്കാനാവില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രി പെരുന്നയിലെത്തി സുകുമാരന്‍ നായരെ കണ്ടിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം അന്ന് ലഭിക്കാത്തതിനാലാണ് എന്‍ എസ്എസിനോട് അടുത്തുനില്‍ക്കുന്ന പി ജെ കുര്യനുമായി മുഖ്യമന്ത്രി വീണ്ടും പെരുന്നയിലെത്തിയതെന്ന് സൂചനയുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close