ഉറുഗ്വെയ്ക്ക് ‘ഗോഡിന്റെ’ രക്ഷ

italy urug
നിര്‍ണായക മത്സരത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ച്  ഉറുഗ്വെ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നോക്കൗട്ട് കാണാന്‍ സമനില മാത്രം മതിയായിരുന്ന ഇറ്റലി ലോകകപ്പില്‍ നിന്നും പുറത്തായി. നായകന്‍ ഡീഗോ ഗോഡിനാണ് ഉറുഗ്വെയുടെ  വിജയഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഹെഡര്‍ വഴി വലയിലെത്തിക്കാന്‍ നടത്തിയ ശ്രമം വിജയം കണ്ടു. ഉയര്‍ന്നു ചാടിയ ഗോഡിന്റെ ഷോള്‍ഡറില്‍ തട്ടി പന്ത് പോസ്റ്റിലേക്ക്. 59-ാം മിനുട്ടില്‍ ക്ലോഡിയോ മര്‍ച്ചീഷ്യോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പത്തു പേരുമായാണ് ഇറ്റലി പൊരുതിയത്.
അപ്രസക്തമായ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെ കോസ്റ്റാറിക്ക ഗോള്‍ രഹിത സമനിലയില്‍ തളച്ചു.
ബലോടെല്ലിക്കൊപ്പം മുന്‍ നിരയില്‍ ഇമ്മോബിലിനെ കൂടി രംഗത്തിറക്കിയാണ് ഇറ്റലി കളിച്ചത്. എന്നാല്‍ ഇത് ഫലം കണ്ടില്ല. ബലോടെല്ലി തീര്‍ത്തും പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ബലോടെല്ലിയെ മാറ്റി മാന്‍കോ പറോലൊയെ കോച്ച് പ്രാന്‍ഡെലി രംഗത്തിറക്കി. ഒരു ഗോളിന് പിന്നിലായതോടെ അവസാന മിനുട്ടുകളില്‍ സമനിലയ്ക്കായി ഇറ്റലി പ്രയത്നിച്ചെങ്കിലും ഫലം കണ്ടില്ല. ഇഞ്ചുറി ടൈമില്‍ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ബഫര്‍ അടക്കമുള്ള താരങ്ങള്‍ ഉറുഗ്വെ ഗോള്‍ മുഖത്തെത്തിയത് കൗതുക കാഴ്ചയായി. ജയത്തോടെ 6 പോയിന്റുമായി ഉറുഗ്വെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായി.
ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച കോസ്റ്റാറിക്കയാണ് 7 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കള്‍. ഒരു മത്സരം പോലും ജയിക്കാനാവാതെയാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ. ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങുന്നത്. സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ കൊളംബിയയാണ് പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെയുടെ എതിരാളികള്‍. ഗ്രീസുമായാണ് കോസ്റ്റാറിക്കയുടെ മത്സരം.
Show More
Close
Close