ഋഷിരാജ്‌സിങ് മുഖ്യമന്ത്രിയെ കണ്ടു

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ബുധനാഴ്ച രാവിലെ 7.30 ന് ക്ലിഫ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ഋഷിരാജ്‌സിങ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും അദ്ദേഹം ചര്‍ച്ച നടത്തി.

നീണ്ട അവധിക്കുശേഷം കഴിഞ്ഞ ദിവസമാണ് സിങ് മുംബൈയില്‍നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയത്. പിന്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന വിഷയത്തില്‍ സര്‍ക്കാരുമായുള്ള ഭിന്നതമൂലമാണ് സിങ് അവധിയെടുത്തതെന്ന അഭ്യൂഹം പരന്നിരുന്നു. വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Show More

Related Articles

Close
Close