എം എ ബേബിയുടെ രാജിയാവശ്യം സിപിഎം തള്ളി

ma baby

എം എ ബേബിയുടെ രാജിയാവശ്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. രാജി തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗം എത്തിച്ചേര്‍ന്നത്. തോല്‍വി വ്യക്തിപരമായി കാണേണ്ടതില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജിയാവശ്യത്തില്‍ ബേബി ഉറച്ച് നിന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിദ്ധ്യത്തില്‍നടന്ന സെക്രട്ടേറിയറ്റ് യോഗമാണ് എം എ ബേബിയുടെ രാജിയാവശ്യം തള്ളിയത്. ഇക്കാര്യം ഞായറാഴ്ച തുടങ്ങുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാന കമ്മിറ്റിയില്‍ ഇത് ചര്‍ച്ച ചെയ്യുമെങ്കിലും സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മല്‍സരിച്ച എം എ ബേബി സ്വന്തം നിയോജകമണ്ഡലമായ കുണ്ടറയില്‍ പിന്നിലായതോടെയാണ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് വിടുകയായിരുന്നു. തന്റെ തോല്‍വി വിശദമായ പരിശോധിക്കണമെന്ന ആവശ്യവും ബേബിക്ക് ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരസ്യമായി ബേബി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭാ നടപടികളില്‍നിന്ന് വിട്ടുനിന്നും ബേബി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ബേബി സഭയിലെത്തുകയായിരുന്നു.

Show More

Related Articles

Close
Close