എക്സിറ്റ് പോള്‍ ഫലങ്ങള്‍ മെയ് 12ന് പ്രസിദ്ധീകരിക്കാം

exit polls

എക്സിറ്റ് പോള്‍ ഫലങ്ങള്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12ന് വൈകിട്ട് പ്രസിദ്ധീകരിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. അന്തിമ ഫലം വരുന്ന മെയ് 16 വരെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച് എസ് ബ്രഹ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തിരുത്ത്.

നേരത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടെണ്ണുന്ന മെയ് 16ന് മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. പല ബൂത്തുകളിലും റീപോളിംഗ് നടക്കാന്‍ സാധ്യത ഉള്ളതിനാല്‍ മെയ് 16ന് മാത്രമേ എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച് എസ് ബ്രഹ്മ പറഞ്ഞു. ഇത് വാര്‍ത്താ ഏജന്‍സിയും പിന്നാലെ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് തിരുത്തുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറരക്ക് ശേഷം എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close