എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: രാജ്യത്താകെ മോഡി തരംഗം, ഭരണം ബിജെപിക്ക്

modi

എന്‍ഡിഎ അധികാരത്തിലേറുമെന്ന് സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ആജ് തക് എക്‌സിറ്റ് പോള്‍ ഫലപ്രകാരം എന്‍ഡിഎയ്ക്ക് 261 മുതല്‍ 281 വരെ സീറ്റുകള്‍ ലഭിക്കും. യുപിഎയ്ക്കാകട്ടെ 110 മുതല്‍ 120 വരെ സീറ്റുകളാണ് ലഭിക്കുക. ഇന്ത്യാ ടുഡേ-സിസേറോ സര്‍വേ പ്രകാരം എന്‍ഡിഎ 261 മുതല്‍ 283 സീറ്റുവരെ നേടും. യുപിഎയ്ക്ക് 110-120 സീറ്റുകളാണ് ലഭിക്കുക.

സിഎന്‍എന്‍ ഐബിഎന്‍ എക്‌സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 11 മുതല്‍ 14വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 6 മുതല്‍ 9 വരെ സീറ്റുകളും ലഭിക്കും.

ബിജെപിക്ക് തനിയെ 202 സീറ്റും സഖ്യകക്ഷികള്‍ക്ക് 25 സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. കോണ്‍ഗ്രസിന് 89 സീറ്റും സഖ്യകക്ഷികള്‍ക്ക് 12 സീറ്റും ലഭിക്കുമെന്നും ഇവരുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.

അസമില്‍ ബിജെപി എട്ടും കോണ്‍ഗ്രസ് അഞ്ചും സീറ്റുകളാണ് നേടുകയെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. ഇവരുടെ പ്രവചനപ്രകാരം വെസ്റ്റ് ബംഗാളില്‍ ടിഎംസി 20, ഇടത്കക്ഷികള്‍ 15, കോണ്‍ഗ്രസ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെ സീറ്റുകള്‍ നേടും. ബിഹാറില്‍ ബിജെപി 28, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണ് പ്രവചനം.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് സിഎന്‍എന്‍ ഐബിഎന്‍ പ്രവചിക്കുന്നത്. ബിജെപിക്ക് അഞ്ച് മുതല്‍ ഏഴുവരെയും എഎപിക്ക് രണ്ട് സീറ്റുമാണ് അവരുടെ പ്രവചനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close