എത് ഭീഷണിയേയും നേരിടാന്‍ രാജ്യത്തിന് ശക്തിയുണ്ടെന്ന് പ്രതിരോധമന്ത്രി

arun jaitly

അല്‍ഖ്വയ്ദ ഭീഷണിക്കെതിരെ രാജ്യം ജാഗ്രത പാലിക്കുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഏത് ഭീഷണി നേരിടുന്നതിനും സുരക്ഷാ സേനകള്‍ പൂര്‍ണസജ്ജരാണെന്നും അരുണ്‍ ജെയ്റ്റ്‌ലി ശ്രീനഗറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞു. കാശ്മീരിന്റെ വിമോചനത്തിനായി ജിഹാദിന് തയ്യാറാകണമെന്ന് അല്‍ഖ്വയ്ദയുടെ ആഹ്വാനം പുറത്തുവന്നിരുന്നു.

കശ്മീര്‍ വിമോചനത്തിന് ആയുധമെടുക്കാന്‍ അല്‍ഖ്വയ്ദ ആഹ്വാനം ചെയ്യുന്ന വീഡിയോദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ കശ്മീരികളോട് ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ഇറാഖിന്റെയും സിറിയയുടെയും മാതൃക പിന്തുടരണമെന്നാണ് അയ്മന്‍ അല്‍ സവാഹിരിയുടെ ആഹ്വാനം. ഇതാദ്യമായാണ് കാശ്മീരിനെ മോചിപ്പിക്കണമെന്ന തരത്തിലുള്ള സന്ദേശം അല്‍ഖ്വയ്ദയില്‍ നിന്ന് പുറത്ത് വരുന്നത്.

2010ല്‍ തീവ്രവാദികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളിലൂടെയാണ് വീഡിയോ സന്ദേശം തുടങ്ങുന്നത്. കശ്മീരിലെ ജനത ഇറാഖിലേയും സിറിയയിലേയും സഹോദരന്മാരുടെ മാതൃക പിന്തുടരണം. സിറിയയില്‍ പുതിയ അഫ്ഗാനിസ്ഥാന്‍ സൃഷ്ടിച്ചിരിക്കുന്നു. ഇതില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊള്ളണമെന്നും അല്‍ഖ്വയ്ദ പറയുന്നു. ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും ആയുധമെടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ കാശ്മീര്‍ മാറി നില്‍ക്കരുത്. കശ്മീരിന്റെ വിമോചനത്തിനായി ഒരു കാരവാന്‍ നിറയെ ആള്‍ക്കാരെത്തും. പാകിസ്ഥാന്റെ ഗോത്രമേഖലയില്‍ സജീവമായ പാക് താലിബാന്‍ ഇതിനുള്ള പണവും സഹായങ്ങളും നല്‍കുമെന്നും ‘യുദ്ധം തുടരണം കശ്മീര്‍ മുസ്ലീങ്ങള്‍ക്കുള്ള സന്ദേശം’ എന്ന് പേരിട്ട വീഡിയോയിലുണ്ട്.

2011 മെയില്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സവാഹിരിയാണ് അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. അല്‍ഖ്വയ്ദയും സമാനസ്വഭാവമുള്ള തീവ്രവാദി സംഘടനകളും എല്ലാ തവണയും മുന്നറിയിപ്പുകള്‍ നല്‍കാറുള്ള വെബ് സൈറ്റില്‍ തന്നെയാണ് ഈ വീഡിയോയും അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇറാഖിലെ ഐസില്‍ കലാപത്തിന് ആഹ്വാനം അല്‍ഖ്വയിദയുടെ വെബ്‌സൈറ്റില്‍ വന്നതിന് തൊട്ടു പിന്നാലെയാണ് കശ്മീര്‍ വിമോചനത്തിന് പോരാടണമെന്ന സന്ദേശം പുറത്ത് വന്നിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close