എന്‍.കെ.പ്രേമചന്ദ്രന്റെ മികച്ച വിജയം ചവറയിലെ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രന് ചവറയില്‍ കിട്ടിയ മികച്ച വിജയം അവിടത്തെ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയായി മാറി. ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫിന്റെ പിന്തുണയോടെ പ്രേമചന്ദ്രന്‍ മത്സരിക്കുന്നു എന്നറിഞ്ഞ നിമിഷംമുതല്‍ യു.ഡി.എഫ്., ആര്‍.എസ്.പി. പ്രവര്‍ത്തകര്‍ എല്ലാ വൈരങ്ങളും മറന്ന് ചവറയില്‍ നടത്തിയ കൂട്ടായ്മയുടെ പ്രതിഫലനം കൂടിയാണ് ഇവിടെ കിട്ടിയ ഭൂരിപക്ഷം.
പടലപിണക്കങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഇവിടത്തെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ചവറയില്‍ വോട്ട് കൂട്ടുകയെന്നത് പ്രവര്‍ത്തകരുടെ അഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. ആര്‍.എസ്.പി.യുടെ നിലനില്പിന്റെ പ്രശ്‌നവുമായിരുന്നു ഇത്.
അതുകൊണ്ടുതന്നെ ആര്‍.എസ്.പി., യു.ഡി.എഫ്. പ്രവര്‍ത്തകര്‍ രാപകല്‍ പ്രേമചന്ദ്രന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചതിന്റെ അഭിമാനത്തിലാണ് ചവറയിലെ പ്രവര്‍ത്തകര്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close