എന്‍ ശ്രീനിവാസന്‍ ഐ സി സി ചെയര്‍മാന്‍

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാനായി എന്‍ ശ്രീനിവാസനെ സംഘടനയുടെ 52 അംഗ കൗണ്‍സില്‍ തിരഞ്ഞെടുത്തു. ബി സി സി ഐയാണ് ശ്രീനിവാസനെ ഐ സി സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

അദ്ദേഹത്തിന് ചെയര്‍മാനാകാന്‍ സാധിക്കുംവിധം ഐ.സി.സി ഭരണഘടനയില്‍ വരുത്തിയ ഭേദഗതിക്കും മെല്‍ബണില്‍ നടന്ന വാര്‍ഷിക കോണ്‍ഫറന്‍സ് അംഗീകാരം നല്‍കി.

മെല്‍ബണില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സിനൊടുവില്‍ അദ്ദേഹം ചുമതലയേല്‍ക്കും. ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട എന്‍ ശ്രീനിവാസന്‍ ബി സി സി ഐ അധ്യക്ഷനാകുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഐ സി സി അധ്യക്ഷനായി നാമനിര്‍ദ്ദേശം ചെയ്യുന്നതിനെ സുപ്രീം കോടതി എതിര്‍ത്തിരുന്നില്ല.

Show More

Related Articles

Close
Close