എബോള: മൂന്നുദിവസത്തിനിടെ 84 പേര്‍ മരിച്ചു

എബോള ബാധിച്ച് മൂന്നുദിവസത്തിനിടെ 84 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന രോഗംകാരണം മരിച്ചവരുടെ എണ്ണം 1229 ആയിട്ടുണ്ട്. 2240 പേര്‍ക്ക് വൈറസ്ബാധയുള്ളതായി കണ്ടെത്തി.

ജനവരിയില്‍ ഗുനിയയിലാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ലൈബീരിയ, നൈജീരിയ, സിയാറ ലിയോണ്‍ എന്നിവിടങ്ങളിലേക്കും രോഗം പടര്‍ന്നു. ലൈബീരിയയില്‍ 53 പേര്‍ മരിച്ചിട്ടുണ്ട്. ലൈബീരിയ തലസ്ഥാനമായ മൊണ്‍റൊവിയയില്‍ ആക്രമണത്തെത്തുടര്‍ന്ന് 17 എബോള ബാധിതര്‍ ആസ്പത്രിയില്‍നിന്ന് കഴിഞ്ഞ ദിവസം ഓടിരക്ഷപ്പെട്ടത് ആശങ്കപരത്തിയിരുന്നു. ഇവരെ കണ്ടെത്തിയതായി ലൈബീരിയ അധികൃതര്‍ വ്യക്തമാക്കി.

രോഗം പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടന ലോകവ്യാപകമായി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നൈജീരിയയിലും ഗുനിയയിലും രോഗം നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കയാണെന്ന് ഡബ്ലു.എച്ച്.ഒ. വക്താവ് വെളിപ്പെടുത്തി. രോഗത്തെത്തുടര്‍ന്ന് ഏകാന്തവാസത്തിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമേര്‍പ്പെടുത്തുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close