എസ്.എന്‍.ഡി.പി.ക്ക് ശരിദൂരം; അന്തിമ പ്രഖ്യാപനം 31ന്-വെള്ളാപ്പള്ളി

vellappally

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.ശാഖാ യോഗത്തിന്റെ നിലപാട് ശരിദൂരമായിരിക്കുമെന്നും അന്തിമനിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലക്കുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സമദൂരത്തിന്റെ കാലം കഴിഞ്ഞു. ഇത്തവണ അതുണ്ടാകില്ല. വി.എസ്.അച്യുതാനന്ദന്റെ നിലപാടുമാറ്റം ഇടതുമുന്നണിക്ക് ഗുണം ചെയ്യും. എന്നാല്‍, ഗൗരിയമ്മയുടെ മുന്നണിപ്രവേശംകൊണ്ട് മെച്ചമുണ്ടാകില്ല. രാജ്യത്ത് മോദി തരംഗം ഉണ്ടാകും. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും വോട്ടില്‍ വന്‍വര്‍ധന ഉണ്ടാകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖും ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സുരേന്ദ്രനും വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close