ഏകഭാരതം ശ്രേഷ്ഠഭാരതം – ബി ജെ പി പ്രകടനപത്രിക

manifesto front

അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും ബിജെപിയുടെ പ്രകടന പത്രിക. വികസനത്തിനും ഭരണ നിര്‍വഹണത്തിലെ നവീകരണത്തിനും പ്രകടന പത്രിക ഊന്നല്‍ നല്‍കുന്നു.

നരേന്ദ്രമോദിയുടെ വികസന ആശയങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണു പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ അടിസ്ഥാന നയങ്ങളെല്ലാം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ ഭരണഘടനയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍നിന്ന് അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നു പ്രകടന പത്രിക പറയുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. കള്ളപ്പണം തടയാന്‍ ഉന്നതാധികാര കര്‍മ സമിതി രൂപീകരിക്കും. റീടെയില്‍ രംഗത്ത് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കും. വില സ്ഥിരതാ നിധി രൂപീകരിക്കും. എഫ് സി ഐയെ മൂന്നായി വേര്‍തിരിക്കും. സംഭരണം, ശേഖരണം, വിതരണം എന്നിവയ്ക്കാകും അത്. കരിഞ്ചന്ത തടയാന്‍ പ്രത്യേക കോടതി രൂപീകരിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ കരിയര്‍ സെന്ററുകളാക്കി മാറ്റും. ടീം ഇന്ത്യ എന്നൊരു പുതിയ പ്രഖ്യാപനം പ്രകടന പത്രികയിലുണ്ട്. ദേശീയ വികസനത്തിനു സംസ്ഥാന സര്‍ക്കാരുകളേയും  പങ്കാളികളാക്കുന്ന പദ്ധതിയാണിത്.

ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കും. കോടതികളുടെ എണ്ണം ഇരട്ടിയാക്കും. ജ‍ഡ‍്ജിമാരുടെ എണ്ണം ഇരട്ടിയാക്കും. പൊലീസിനെ ആധുനികീകരിക്കും. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്തുന്ന തരത്തില്‍ തെരഞ്ഞെടുപ്പു പ്രക്രിയ നവീകരിക്കും. ന്യൂനപക്ഷേ ക്ഷേമത്തിനുള്ള പദ്ധതികളും പ്രകടനപത്രികയിലുണ്ട്.

പ്രകടന പത്രികയുടെ പൂര്‍ണ്ണ രൂപത്തിനായി click here

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close