‘ഏതൊക്കെ നിയമങ്ങള്‍ മാറ്റിയെഴുതിയാലും വിമാനത്താവളം അനുവദിക്കില്ല’

aranmula103

ആറന്മുള: നിലവിലെ എല്ലാ നിയമങ്ങളും കെ.ജി.എസ്സിനുവേണ്ടി സര്‍ക്കാര്‍ മാറ്റിയെഴുതിയാലും ആറന്മുളയില്‍ വിമാനത്താവളം പണിയാന്‍ അനുവദിക്കില്ലെന്ന് പൈതൃകഗ്രാമ കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്‍.ഷാജി. വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 103-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് സാധാരണക്കാരേക്കാള്‍ താത്പര്യം വ്യവസായികളോടാണ്. ആറന്മുള വ്യവസായമേഖലാ പ്രഖ്യാപനം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ആറന്മുളക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല.
എന്നാല്‍ വിമാനത്താവള കമ്പനിക്കുവേണ്ടി നിയമങ്ങള്‍ മാറ്റിയെഴുതാന്‍ സര്‍ക്കാരിന് മണിക്കൂറുകളുടെ താമസമേയുള്ളൂ. ഭൂമാഫിയക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന എല്ലാ നീക്കങ്ങളും ദുരൂഹമാണെന്നും ഷാജി പറഞ്ഞു.
പ്രകൃതിസംരക്ഷണ സൗഹൃദവേദി പ്രസിഡന്റ് ആറന്മുള വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമിതിയംഗം ഡോ. ജോര്‍ജ് എഫ്.ഡിക്രൂസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സോമന്‍, സി.കെ.ജി.ആലക്കോട്. പി.ജി.മോഹനന്‍, വിലാസിനി രാമചന്ദ്രന്‍, സാവിത്രി ബാലന്‍, അജിത് കുറുന്താര്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close