ഏറെ നാളത്തെ അഭ്യുങ്ങൾക്കു ഒടുവിൽ ദിലീപും കാവ്യയും വിവാഹിതരായി

നടൻ ദിലീപും നടി കാവ്യാ മാധവനും വിവാഹിതരായി രാവിലെ എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ചായിരുന്നു. അടുത്ത ബന്ധമുള്ള സിനിമ പ്രവർത്തകരും ബന്ധുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.
മകള്‍ മീനാക്ഷിയുടെ പൂര്‍ണ പിന്തുണ വിവാഹത്തിന് ഉണ്ട് എന്നാണ് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അടുത്ത സുഹൃത്തുക്കളെ വ്യാഴാഴ്ച രാത്രി ഫോണില്‍ വിളിച്ചാണ് ദിലീപ് വിവരം പറഞ്ഞതെന്നും ദിലീപ് പറഞ്ഞു. പ്രശസ്ത സിനിമ നടി ജോമോൾ അടക്കം ഉള്ളവർ രാവിലെ മെസ്സേജ് കണ്ടപ്പോഴാണ് അറിഞ്ഞത്.

dildileep-kavya-madhavan-marriage-stills
മലയാളത്തിലെ എക്കാലത്തെയും പ്രണയജോഡികളാണിവർ 21 ഓളം സിനിമയിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി ദിലീപ് കാവ്യാ വിവാഹം ഉടന്‍ നടക്കും എന്ന രീതിയില്‍ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു.
1998ൽ നടി മഞ്ജു വാരിയരെ കല്യാണം കഴിച്ച ദിലീപ് 16 വർഷത്തിന് ശേഷം 2014ൽ വിവാഹ മോചിതരായി. 2009 ൽ കുവൈത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിച്ച കാവ്യാ മാധവന്‍ 2010 ല്‍ വേര്‍പിരിഞ്ഞു.

Show More

Related Articles

Close
Close