ഏഴാം വാതില്‍

7day

മുംബൈ പോലീസ്, മെമ്മറീസ്, ഔറംഗസേബ് തുടങ്ങിയ ചിത്രങ്ങളില്‍ പോലീസ് വേഷത്തില്‍ തിളങ്ങിയ പൃഥ്വി വീണ്ടും ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലൂടെ ഡേവിഡ് ഏബ്രഹാം ഐ.പി.എസ്. എന്ന പോലീസ് കഥാപാത്രമായി എത്തുകയാണ്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തുടങ്ങി.

പരസ്യചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ‘സെവന്‍ത് ഡേ’യില്‍ പൃഥ്വിരാജിന്റെ മറ്റൊരു മുഖമാണ് നാല്‍പത്തിരണ്ടുകാരനായ ഡേവിഡ് ഏബ്രഹാമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഡിസംബര്‍ 25 മുതല്‍ 31 വരെ ക്രിസ്മസിനും പുതുവര്‍ഷത്തിനും ഇടയിലുള്ള ഏഴുദിവസത്തെ യാത്രയാണ് ‘സെവന്‍ത് ഡേ’. ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍ എന്നാണ് പോസ്റ്ററില്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍.

കേരള പോലീസിന്റെ ക്രൈബ്രാഞ്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് ഡേവിഡ് ഏബ്രഹാം ഐ.പി.എസ്. എങ്കിലും പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്താത്ത ഒരു സംഭവത്തിന് പിന്നാലെ സത്യം തേടിയുള്ള ഡേവിഡിന്റെ ഏഴുദിവസത്തെ യാത്രകളാണ് ചിത്രം. ഏഴാമത്തെ ദിവസം കണ്ടെത്തുന്ന സത്യമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. പ്രമേയത്തിലും അണിയറയിലും ഏറെ പ്രത്യേകതകളുള്ള സിനിമയില്‍ കരിയറില്‍ ആദ്യമായാണ് പൃഥ്വി, നിര്‍മ്മാണം-സംവിധാനം-തിരക്കഥ എന്നീ മൂന്നു മേഖലയിലും നവാഗതരുമായി കൈകോര്‍ക്കുന്നത്.

മൂവി ജങ്ക്ഷന്റെ ബാനറില്‍ ഷിബു ജി.സുശീലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് എഞ്ചിനീയറിംഗ് ബിരുദദാരിയായ നവാഗതനായ അഖില്‍ പോള്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നു. ‘ത്രീ ഡോട്‌സി’ലൂടെ മലയാളത്തിലെത്തിയ ജനനി അയ്യര്‍ നായികയാകുന്നു. സിറ്റി ഓഫ് ഗോഡ്, മെമ്മറീസ്, ദൃശ്യം, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിലൂടെ ശ്രദ്ധേയനായ സുജിത് വാസുദേവാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ടൊവീനോ, അനു മോഹന്‍, പ്രവീണ്‍ പ്രേം, പ്രശാന്ത് നാരായണന്‍, സുനില്‍ സുഖദ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ ബോളിവുഡിലടക്കം നിരവധി ചിത്രങ്ങളുടെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച മലയാളിയായ രംഗനാഥ് രവിയാണ് പശ്ചാത്തലസംഗീതമൊരുക്കുന്നത്. സംഗീതം: ദീപക് ദേവ്, എഡിറ്റിങ്: ജോണ്‍കുട്ടി, കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം: അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു അഗസ്റ്റിന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: നമിത റിഷിന്‍ എന്നിവരാണ്.കൊച്ചി, വാഗമണ്‍, ഊട്ടി എന്നിവിടങ്ങളിലാണ് വിന്റര്‍ മൂഡിലെടുക്കുന്ന ഫീല്‍ ഗുഡ് ത്രില്ലറായ ‘സെവന്‍ത് ഡേ’യുടെ ലൊക്കേഷനുകള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close