ഏഷ്യന്‍ ഗെയിംസ്: അത്‌ലറ്റിക് ടീമില്‍ 20 മലയാളികള്‍

ഏഷ്യന്‍ ഗെയിസിനുള്ള ഇന്ത്യന്‍ ടീമില്‍ 20 മലയാളികള്‍. ടിന്റുലൂക്ക, രഞ്ജിത് മഹേശ്വരി, ജോസഫ് എബ്രഹാം ടീമില്‍ ഇടം നേടി. പരിക്കിനെതുടര്‍ന്ന് യോഗ്യത മത്സരത്തില്‍ പങ്കെടുക്കാനാകാതെ പോയ മയൂഖ ജോണിക്ക് ഒരു അവസരം കൂടി നല്‍കും. ഏഷ്യന്‍ ഗെയിംസിനായി അറുപത്തിരണ്ട് അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ടിന്റുലൂക്ക എണ്ണൂറ് മീറ്ററില്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങും. ഗാങ്ഷൂവില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ടിന്റു ഈ ഇനത്തില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. പ്രജുഷയും രഞ്ജിത് മഹേശ്വരിയും ട്രിപ്പിള്‍ ജംപില്‍ മത്സരിക്കും. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രഞ്ജിത് മഹേശ്വരിക്ക് യോഗ്യത നേടാനായിരുന്നില്ല.

ജോസഫ് എബ്രഹാം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രാജ്യത്തിനായിറങ്ങും. പരിക്കിനെ തുടര്‍ന്ന് യോഗ്യത മത്സരത്തില്‍ പങ്കെടുക്കാനാകാതെ പോയ മയൂഖ ജോണിക്ക് ഒരവസരം കൂടി നല്‍കാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ദീര്‍ഘദൂര ഓട്ടത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക പ്രീജ ശ്രീധരനായിരിക്കും. പതിനായിരം മീറ്റര്‍, അയ്യായിരം മീറ്റര്‍ മത്സരങ്ങളിലാകും പ്രീജ മത്സരിക്കുക.

ലണ്ടന്‍ ഒളിംപിക്‌സില്‍ നടത്തത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഇര്‍ഫാനും ഏഷ്യന്‍ ഗെയിംസ് ടീമിലിടം നേടിയിട്ടുണ്ട്. ഓ പി ജെയ്ഷ, ആര്യ, കുഞ്ഞുമുഹമ്മദ്, സജീഷ് ജോസഫ് എന്നീ താരങ്ങളും ടീമിലംഗങ്ങളാണ്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാല് വരെ ദക്ഷിണ കൊറിയയിലാണ് പതിനേഴാമത് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close